Wednesday 27 July 2016

Day 9: Inferior-Superior


ഉന്നതകുലജാതനെന്ന superiority കോംപ്ലക്‌സും തീണ്ടാജാതിയെന്ന inferiority കോംപ്ലക്‌സുമല്ല, മറിച്ചു അറിവിലൂടെ നേടുന്ന വിവേകമാണ് പരമപ്രധാനമെന്ന് രാമായണത്തിലെ രണ്ട് ഉദാഹരണം:

1. അച്ഛന്റെ വാക്കുപാലിച്ചു വനവാസത്തിന് തെയ്യാറായ രാമനോട് ലക്ഷ്മണൻ കൊപിച്ചപ്പോൾ "മണ്ണിനു കീഴായ് കൃമികളായ് പോകിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം" എന്നാണ് രാമനുപദേശിച്ചത്. എല്ലാവരും ആറടി മണ്ണിൽ തീരുന്നവരാണെന്നും.... ആഢ്യൻ, രാജൻ, ബ്രാഹ്മണൻ എന്നൊന്നും അഹങ്കരിക്കേണ്ടെതില്ലെന്നും... ഇത്തരം ചിന്തകളും മൂഠതയും അറിവില്ലായ്മയും നന്നല്ലെന്നും വിലക്കുന്നു.
2. "ജ്ഞാനമില്ലാതെ ഹീന ജാതിയിലുള്ള മൂഢ ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ" എന്ന് ശബരിയെന്ന കന്യകയായ കാട്ടാളസ്ത്രീ വിനയാന്വിതയാകുന്നുണ്ട്. രാമനവളെ തിരുത്തി. ഭക്തികൊണ്ടും ഔചിത്യംകൊണ്ടും വിനയംകൊണ്ടും ദേവശോഭയോടെ വിളങ്ങിയ ശബരിയെ ഒമ്പത് ഭക്തി മാർഗ്ഗങ്ങളും ഉപദേശിച്ചു കൊടുത്തു. കൂടാതെ പഠിപ്പോ കുലമോ ജാതിയോ അല്ല നിന്നിലുള്ള ഗുണങ്ങളാണ് നിന്നെ ദൈവീക തലത്തിലേക്കുയർത്തുന്നതെന്നും.

ജാതി രണ്ട്: പെണ്ണും, ആണും !

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...