Saturday 23 July 2016

Day 7: ഏഷണി - കാമം - പ്രതികാരം !

വക്രബുദ്ധിയായ മൻഥരയായിരുന്നല്ലോ കൈകേയിയുടെ തോഴി. തന്റെ പട്ടാഭിഷേകത്തിനു എല്ലാ ഒരുക്കങ്ങളും നടക്കുന്നതിനിടയിലും രാമന് 14 വർഷം വനവാസത്തിന് പോകേണ്ടി വന്നത് അവർ കൈകേയിക്കുപദേശിച്ച ദുർബുദ്ധിയും ഏഷണിയും മൂലമെന്നത് രാമായണ ചരിത്രം - വിചിത്രം.

"കാമരൂപിണി കണ്ടാൽ കാമിനി വിമോഹിനി" എന്ന് വിവരിക്കപ്പെട്ട, എന്ത് വേഷവും കെട്ടി മാന്യന്മാരെ പോലും വീഴ്ത്തി സ്വന്തം കാമപൂർത്തിക്ക് ഇരയാക്കുന്ന താടകയെ "കൊല്ലണമിവളെ നീ വല്ല ജാതിയുമതിനില്ലൊരു ദോഷം ....." എന്നാണ് വിശ്വാമിത്ര മഹർഷി രാമന് കൊടുത്ത ഉപദേശം.

മൂക്കും മുലകളും അറുക്കപ്പെട്ടിട്ടും കാമഹേതുവായ സൗന്ദര്യം നഷ്ടപ്പെട്ടിട്ടും ശൂര്‍പ്പണഖ അടങ്ങിയില്ല. സീതാദേവിയുടെ അലൗകികമായ സൗന്ദര്യത്തെക്കുറിച്ച് വര്‍ണിച്ച് അവള്‍ സഹോദൻ രാവണനെ കാമപരവശനാക്കി സീതയെ അപഹരിച്ചു ലങ്കയിൽ കൊണ്ടു പോകാൻ പ്രേരിപ്പിച്ചു. രാവണഹത്യയിൽ കലാശിച്ച രാമായണത്തിലെ ഏടാണ്.... rather ഒരു turning point ആണിത്.

ഹിതത്തേക്കാളേറെ പ്രിയം മാത്രം കാംക്ഷിക്കുന്ന മൻഥര ദാസിമാരും, നേർവഴിക്ക് പോകുന്നവരെ വഴിതെറ്റിക്കാൻ പോന്ന താടക-ശൂര്‍പ്പണഖമാരും ത്രേതായുഗത്തിൽ മാത്രമല്ല, ഇന്നുമുണ്ട്. ഇത്തരക്കാരിൽ ഭ്രമിച്ചാൽ സ്വന്തം അസ്തിത്വം പോലും ഇല്ലാതാകും എന്നതും, അവരെ പ്രോത്സാഹിപ്പിക്കാതെ അവർ പറയുന്നതിലെ നെല്ലും പതിരും തിരിച്ചറിയാൻ കഴിയുക എന്നതും ഔചിത്യം.

വഴിമുടക്കി വരുന്ന ദുഷ്ട ചിന്തകളായ മൻഥര-താടക-ശൂര്‍പ്പണഖമാരെ അരിഞ്ഞു വീഴ്ത്തുക !

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...