Wednesday 23 March 2016

ഈയിടെ അഴിമതിക്കെതിരെ പൊരുതാനുള്ള ആഹ്വാനവും പ്രഖ്യാപനവും ഒക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു കോൾമയിരും സംശയവും !
കഴിഞ്ഞൊരു പത്തു പതിനഞ്ചു കൊല്ലത്തിനിടക്ക് 'നേടി' എന്ന ആത്മാഭിമാനമുള്ള എത്ര പേർക്ക് രാഷ്ട്രീയ-മത-വർഗ്ഗ-വർണ്ണ-ജാതി വിവേചനാനുകൂല്യങ്ങൾ ഇല്ലാതെ, കോഴ നല്കാതെ, ഉന്തി തള്ളി വിടാൻ ആളില്ലാതെ, സ്വന്തം കഴിവ് കൊണ്ട് മാത്രം ഉയർന്നു എന്ന് നെഞ്ചിൽ കൈവെച്ച് ആത്മാർഥമായി അവകാശപ്പടാം? ??
അവനവനിസവും കരിയറിസവും കൊടികുത്തിയ മിന്നൽത്തലമുറയെ അഴിമതിക്കെതിരെ പൊരുതാനും കോഴ നൽകേണ്ടി വരുമോ എന്നതാണ് വേറൊരു സംശയം. കൽപ്പറ്റ നാരായണൻ മാഷ്‌ പറഞ്ഞ പോലെ.... എങ്ങും 'ഉള്ളത്‌ പരസ്പ്പര സഹായ സഹകരണ സംഖങ്ങളുടെ അവിരാമമായ കൈകുലുക്കലുകൾ മാത്രം' !

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...