Tuesday 2 August 2016

Day 10: ന്യായാന്യായം = യുക്തി !

അവ്യക്തതയാണ് രാമായണ മുഖമുദ്ര. ന്യായമെന്നതിനൊരന്യായവും അന്യായമെന്നതിനൊരു ന്യായവും !

ബാലിയുടെ പത്നിയായ താര പഞ്ചകന്യകമാരിൽ ഒരുവളും (ഹൈന്ദവ വിശ്വാസ പ്രകാരം അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ സ്ത്രീജനങ്ങൾ പഞ്ചകന്യകമാരാണന്നു പറയുന്നു), ബുദ്ധിമതിയും, സുന്ദരിയും, സുശീലയുമാണ്. പക്ഷെ ഒരിക്കൽ ബാലി മരിച്ചുവെന്ന് കരുതി രാജാവായ സഹോദരൻ സുഗ്രീവനെ വിവാഹം കഴിച്ചു. പിന്നീട് സുഗ്രീവൻ രാജ്യഭ്രഷ്ട്ടനായപ്പോൾ വീണ്ടും ബാലിയുടെ പത്നിയായി. അവസാനം ബാലിയെ രാമൻ വധിച്ചപ്പോൾ വീണ്ടും സുഗ്രീവന്റെ പത്നിയായി. രാമായണത്തിലെ സാമൂഹ്യനീതി സദാചാരം എന്നതിനൊക്കെ താരയൊരപവാദമാണ്. താര opportunistic ആണ് 

കാണാതായ സീതാ ദേവിയെ സുഗ്രീവ സഖ്യത്തിലൂടെ കണ്ടുപിടിക്കാൻ 'മര്യാദാപുരുഷോത്തമനായ' രാമൻ തീരുമാനിച്ചതും opportunism ആണ്. കാരണം സുഗ്രീവന് പ്രത്യുപകാരമായി രാമൻ ചെയ്യാമെന്നേറ്റതോ... തന്നോടൊരാപാരാധവും ചെയ്യാത്ത ബാലിയെ കൊല്ലാമെന്ന ഉറപ്പും. പരസ്പ്പര സാദൃശ്യമുള്ള സഹോദരന്മാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടിയ രാമൻ ഒരു മുല്ലവള്ളി സുഗ്രീവന്റെ കഴുത്തിലണിയിച്ചു മരത്തിനു പിന്നിൽ നിന്ന് അമ്പെയ്ത് ബാലിയെ ചതിയിലൂടെ കൊന്നു. മരണ സമയത്തു് രാമനോട് ക്രുദ്ധനായ ബാലിയെ തികച്ചും അവിശ്വസനീയങ്ങളായ ന്യായങ്ങളാണ് രാമൻ (അധർമ്മമാണെന്നറിഞ്ഞിട്ടും) പറഞ് ബോധ്യപ്പെടുത്തുന്നത്.

അവരവർക്ക് (താരക്കും, രാമാനുമടക്കം) അവരവരുടേതായ യുക്തി !

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...