Saturday, 23 July 2016

Day Three: പരസ്പ്പരപൂരകം (Women & Men Complete Each Other) !!!!

സീത: "സ്ത്രീയില്ലാതെ പുരുഷന് എന്തിനു കഴിയും?"

സ്ത്രീ ആയതു കൊണ്ട് സീതയെ കൊട്ടാരത്തിൽ നിറുത്തി അച്ഛൻ ദശരഥൻ പറഞ്ഞതനുസരിച്ചു നീണ്ട 14 വർഷത്തെ വനവാസത്തിന് ഒറ്റക്കു പുറപ്പെടാം എന്നു കരുതിയ രാമന് ഈ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. കൂടാതെ വിവാഹ സമയം ഒരുമിച്ചു ചൊല്ലിയ മന്ത്രവും സീത തദവസരം ഓർമ്മിപ്പിച്ചു: "പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം പ്രാണാവസാനകാലത്തും പിരിയുമോ?". രാമനെക്കാൾ സീത കാണിച്ച വിശ്വാസവും, സ്‌നേഹവും, ധൈര്യവും രാമന് പകർന്ന് കൊടുത്ത ആത്മവിശ്വാസം ചെറുതല്ല. ശേഷം രാമൻ സീതയെ കൂടെ കൂട്ടി.

സ്ത്രീ അബലയോ അശക്തയോ അല്ല, സ്ത്രീ ആണ് പുരുഷന് ശക്തി എന്ന് രാമായണം ഉറക്കെ പറയുന്നു. ഇത് “complementarian” theory (that men and women were created to occupy separate but parallel spheres, each doing for the other what the other could not do for themselves) validate ചെയ്യുകയും ചെയ്യുന്നു.

"ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു? രണ്ടുമൊന്നത്രേ വിചാരിച്ചു കാൺകിലോ...." Men & Women make (compliment) each other whole !

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...