Saturday, 23 July 2016

Day 5: വിനാശ കാലേ വിപരീത ബുദ്ധി.

ലോകത്ത് പൊന്മാൻ ഉണ്ടാവില്ലെന്ന് രാമന് അറിയായ്കയല്ല. വനവാസം അവസാനിക്കാൻ കേവലം ഒരു കൊല്ലം മാത്രമേ ഉള്ളുവെങ്കിലും അതുവരെ ഒരു വസ്തുവിലും ആശയില്ലാതിരുന്ന സീത പൊന്മാനിനെ വേണമെന്നറിയിച്ച ആശ രാമന് അവഗണിക്കാൻ തോന്നിയില്ല. പൊന്‍മാന്‍ ഒരു രാക്ഷസ മായ ആകുമെന്ന് സൂചിപ്പിച്ചു ലക്ഷ്മണൻ വിലക്കിയതും രാമൻ ചെവിക്കൊണ്ടില്ല.

പൊന്‍മാന്‍ ലൗകിക ആസക്തിയെ പ്രതിനിധീകരിക്കുന്നു. രാമായണത്തില്‍ സീത ബ്രഹ്മവിദ്യ ആണ്. ആ ബ്രഹ്മവിദ്യയില്‍ എത്തിയ ബ്രഹ്മജ്ഞാനി ആണ് രാമന്‍. പക്ഷെ ഒരിക്കല്‍ ബ്രഹ്മവിദ്യ നേടിയാലും അറിയാനുള്ള ആഗ്രഹം പോയാൽ നേടിയ ബ്രഹ്മവിദ്യ നഷ്ട്ടമാകും. രാമന്‍ വിഷയമാകുന്ന സ്വര്‍ണ്ണത്തിന്‍റെ (പൊന്‍മാന്‍) പുറകെ പോയി. ബ്രഹ്മവിദ്യ ആകുന്ന സീത നഷ്ടമായി.

ആപത്തടുക്കുമ്പോൾ മനസ്സ് നേർവഴിക്കല്ല സഞ്ചരിക്കുക. എല്ലാ മനുഷ്യരുടെയും സ്ഥിതി അതാണ്. ചിന്താശീലനും ചില സമയങ്ങളിൽ സഹജാവബോധമില്ലാതാവും. ഇത്തരം ദൗർബല്യം സന്ദർഭം വരുമ്പോഴേ മറ നീക്കി പുറത്തു വരൂ. മനുഷ്യൻ (രാമനടക്കം) ഈശ്വര തുല്യനാണെന്നു സ്വയം ഭാവിച്ചാലും മറ്റുള്ളവർ വാഴ്ത്തിപ്പാടിയാലും ദുർബലനായ മനുഷ്യനല്ലാതാവുന്നില്ല.

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...