Tuesday 26 July 2016


Day 8: Sharing is Caring.

മൂന്നു പത്നിമാരുണ്ടായിരുന്നെങ്കിലും ഒരു പുത്രനെ ലഭിക്കാത്തതിൽ‍ അവകാശികളില്ലാതെ സാമ്രാജ്യം അനാഥമാകുമെന്ന് ദശരഥൻ ചിന്തിച് ദുഃഖിച്ചു. Seeking progeny, അങ്ങിനെ മറ്റ് ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ മകൾ ശാന്തയുടെ (daughter of Kausalya) ഭർത്താവ് ഋഷ്യശൃംഗന്റെ കാർമ്മികത്വത്തിൽ പുത്രകാമേഷ്ടിയാഗം* നടത്തി. യാഗാവസാനം അഗ്നിദേവൻ വിശിഷ്ടമായൊരു പായസം ദശരഥനു സമ്മാനിച്ചു.

ദശരഥനിത് തനിക്കേറ്റവും പ്രിയപ്പെട്ട രണ്ടാംഭാര്യ കൈകേയിക്കായിരുന്നു (the most beautiful) ആദ്യം കൊടുത്തത്. കൈകേയിയുടെ നിർബന്ധത്തിന് വഴങ്ങി ആദ്യഭാര്യ കൗസല്യയുമായും (the sweetest) പങ്കു വെച്ചു. ഈ സമയം അവിടെ ഇല്ലാതിരുന്ന സുമിത്രക്ക് (the most intelligent and the youngest) ദശരഥൻ പായസം നൽകിയില്ല എന്ന് മനസ്സിലാക്കിയ കൈകേയിയും കൗസല്യയും തങ്ങൾക്ക് കിട്ടിയതിന്റെ പകുതി വീതം പിന്നീട് സുമിത്രയുമായി പങ്കു വെച്ചു. രാജ്ഞിമാർ‍ മൂവരും തുടർന്ന് ഗർ‍ഭം ധരിച് കൗസല്യയിൽ രാമനും, കൈകേയിയിൽ ഭരതനും, സുമിത്രയിൽ ലക്ഷ്മണ-ശത്രുഘ്നന്മാരും (courtesy to her co-wives for the two portions which they shared) ദശരഥന് ആണ്മക്കളായി ജനിച്ചു എന്നത് കഥ.

തനിക്കു കിട്ടിയത് മറ്റാർക്കും കൊടുക്കാതെ, പറ്റുമെങ്കിൽ മറ്റുള്ളവരുടെ കൈവശമുള്ളതും സ്വന്തമാക്കാൻ വെമ്പുന്ന അഭ്യസ്ഥവിദ്യരുടെ അത്യാധുനിക പരിഷ്‌കൃത സ്വാർത്ഥത കാണുമ്പോൾ കിട്ടിയത് പങ്കിടാൻ കഴിയുക എന്നത് മഹത്വം തന്നെ. അതും ഭർത്താവിന്റെ മറ്റു ഭാര്യമാരുമായി ! ലിയോണാർഡ് നിമോയ് പറഞ്ഞ പോലെ It Is When The More We Share, The More We Have.

Note: * മനുഷ്യന്‍െറ ജൈവ ചോദനകളെ ഉണര്‍ത്തി അനുഷ്ഠാനങ്ങളിലൂടെ സൃഷ്ടിക്ക് പാകമാക്കിയെടുക്കുക എന്ന തത്വമാണ് പുത്രകാമേഷ്ടിയാഗം എന്ന concept കൊണ്ട് രാമായണം രേഖപ്പെടുത്തുന്നത്.

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...