Saturday 23 July 2016

Day 6: ഇന്നലെ പറഞ്ഞതും ചെയ്യ്തതും !!!!

ശാസ്ത്രവും നിയമവും ലംഘിച്ചു എന്നതാണ് ദശരഥന് പലപ്പോഴും പറ്റിയ അബദ്ധം. രണ്ടു ഉദാഹരണങ്ങൾ:

1. ഒന്നാമതായി സൂര്യാസ്തമയത്തിനു ശേഷം നായാട്ടിനു പോയി എന്നത്. അത് അപകടം വിളിച്ചു വരുത്തും എന്നത് സുനിശ്ചിതം. ശ്രവണകുമാരൻ ദശരഥാസ്ത്രമേറ്റു മരിച്ചതും, തത്ഫലം ഈ തെറ്റിലൂടെ വന്നു ചേർന്നത് തനിക്കും പുത്ര ദുഖത്തിലൂടെയുള്ള മരണം നിശ്ചയമാണെന്ന വൈശ്യ ദമ്പതികളുടെ ശാപവും. നാലു മക്കളുണ്ടായിട്ടും വിഷമിച്ചു (പ്രത്യേകിച്ച് രാമനെ കാട്ടിലേക്കയച്ചതിന്റെ അപരാധ ബോധവും വിരഹദുഃഖവും) അവരാരും അടുത്തില്ലാതെ ഇഹലോകം വെടിഞ്ഞു. പ്രേമാന്ധനായ ദശരഥൻ സ്വാർത്ഥ ബുദ്ധികളെ ഒരിക്കലും സ്നേഹിക്കയോ വിശ്വസിക്കയോ ചെയ്തുകൂടാ എന്ന് എന്തുകൊണ്ട് ചിന്തിച്ചില്ല? പ്രേമത്തിന് കണ്ണില്ല, കാതുമില്ല എന്നാണല്ലോ അല്ലെ? ബോധവും !

2. രണ്ടാമതായി ഭാര്യയെ (കൈകേയി) എന്തിനു യുദ്ധത്തിന് കൊണ്ടു പോയി എന്നത്. യുദ്ധവിജയത്തിനു അത് കാരണമായി. നിർഭാഗ്യവശാൽ, സ്വന്തം ഭാര്യക്ക്, തന്നെ സഹായിച്ചതിന്, മതിമറന്ന് ആഹ്‌ളാദിച്ച ദശരഥൻ ആവശ്യമില്ലാത്ത വാഗ്ദാനവും (രണ്ടു വരം) കൊടുത്തു. കൂടാതെ അതെപ്പോൾ വേണമെങ്കിലും സ്വീകരിച്ചു കൊള്ളുവാനുള്ള അനുമതിയും. രാമനാണ് അർഹനെങ്കിലും കൈകേയിയുടെ മകൻ ഭരതൻ അങ്ങിനെ അയോധ്യയിലെ രാജാവായി. രാമൻ കാട്ടിലും. മാറ്റം മനുഷ്യ സഹജം. മനസ്സിന്റെയും ജീവിതത്തിന്റെയും ! എല്ലാവരും എല്ലായ്പ്പോഴും ഒരേ പോലെയാകണമെന്നില്ലല്ലോ. എന്തു വാഗ്ദാനം ചെയ്യമ്പോഴും അതു പിന്നീട് എപ്പോൾ വേണമെങ്കിലും സ്വീകരിക്കാൻ അനുമതി നൽകുമ്പോഴും വരും വരായ്കകൾ ആലോചിക്കേണ്ടേ?

തനിക്കുള്ള ശാപവും താൻ കൊടുത്ത വരങ്ങളും എന്നെന്നും ഓർത്തുകൊണ്ട് വേദനിച്ചു ജീവിക്കേണ്ടിവന്ന ദശരഥന് 'ഇന്നലെ ചെയ്തതും പറഞ്ഞതും ഇന്നത്തെ ദുഖത്തിന് കാരണമാകും' എന്നൊരിക്കലും ഓർത്തില്ല !

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...