Friday, 12 August 2016

ഫേസ് ബുക്കില് യ്യ് എന്തൊരു വെറുപ്പിക്കലാണിസ്റ്റിയ. എന്തൊക്കെ പണ്ടാരാണ് എഴുതി പിടിപ്പിക്കുന്നത്? അണക്ക് വേറെ പണിയൊന്നുംല്ല്യെ മോനെ??? ഒരു ചങ്ങായി ഇത് ചോദിച്ചതും Facebook friend limit 5000 തികഞ്ഞതും ഏകദേശം ഒരേ സമയത്താണ്. യാദൃശ്ചികമാണെങ്കിലും ഫേസ് ബുക്കിലെ കസർത്തു കുറക്കണമെന്നു തീരുമാനിച്ചതും... പി കെ പാറക്കടവിന്റെ 'നേര്' എന്ന കഥ വായിച്ചതും ഇതേ സമയത്തു്. മങ്ങി ഇടുങ്ങിയ കാഴ്ചകൾ കണ്ടും കേട്ടും വേഴ്ചകൾ മടുക്കുമ്പോൾ.... ഒരു 'ഏറുപടക്കമെങ്കിലുമാകാതെ' മുങ്ങുന്നതെങ്ങിനെ?

നേര്:

കണ്ണാടി കളവു പറയുന്നു. ഇടത് വലതാണെന്നും വലതു ഇടതാണെന്നും പറഞ്ഞു നമ്മെ കബളിപ്പിക്കുന്നു. ഇവിടെ ഇടതും വലതും മാറിപ്പോയാൽ ജീവിക്കുന്നതെന്തിന്? അതുകൊണ്ട് ഞാൻ കണ്ണാടി എറിഞ്ഞുടക്കാൻ തുനിയുന്നു. ആവുന്നില്ല. ഉടഞ്ഞ ചില്ലുകളേറ്റ് ആരുടെയെങ്കിലും മനസ്സ് മുറിഞ്ഞാലോ? അതു കൊണ്ട്, ഞാനെന്നെതന്നെ എറിഞ്ഞുടക്കുന്നു. പക്ഷെ ചുരുങ്ങിയത് ഒരു ഏറു പടക്കമെങ്കിലുമാകാതെ ഞാൻ എന്നെ തന്നെ എറിഞ്ഞുടക്കുന്നതുകൊണ്ടെന്തു ഫലം?

No comments:

Post a Comment

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...