രാമനു മുമ്പും പിമ്പുമുള്ള സൂര്യവംശ രാജാക്കന്മാർ ഒന്നിലധികം വിവാഹം കഴിക്കുകയും ഭോഗാലസന്മാരുമായിരുന്നു. ദശരഥനു തന്നെ മൂന്നു പത്നിമാരുണ്ടായിരുന്നല്ലോ - കൗസല്യയും, സുമിത്രയും, കൈകേയിയും. പട്ടമഹിഷിയുടെ പദവി ഉണ്ടെങ്കിലും അമ്മ കൌസല്യയെയും, ഗുണവതിയും സാധുശീലയും ആയ സുമിത്രയെയും അച്ഛൻ ദശരഥൻ അവഗണിക്കുന്നത് കണ്ടാണ് രാമൻ വളർന്നത്. സുന്ദരിയും യുവതിയും ആയ കൈകേയി ആയിരുന്നു എന്നും ദശരഥനു പ്രിയം. പട്ടാഭിഷേകത്തിൽ നിന്നൊഴിഞ്ഞ് പതിനാലു കൊല്ലം രാമന് വനവാസം വേണ്ടി വന്നതിന് കാരണവും കൈകേയി തന്നെ. അപ്പോൾ സ്വാനുഭവംവച്ചാണ് രാമൻ ഏകപത്നീവ്രതം നിഷ്ഠയോടെ പരിപാലിക്കാനുറച്ചത്.
പക്ഷെ രാമനിലുള്ള ബുദ്ധിയും, കഴിവും, സൗന്ദര്യവും, സൽസ്വഭാവവും ശൂർപണഖയെ മാത്രമല്ല ആകർഷിച്ചത്. ഒരുപാട് പേര് രാമനെ ഭർത്താവായി കിട്ടാൻ ആഗ്രഹിച്ച് സമീപിച്ചു. എല്ലാവരോടും അടുത്ത ജന്മം കൃഷ്ണനായി അവതരിക്കുമ്പോൾ സ്വീകരിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു.
രാമായണവും മഹാഭാരതവും തമ്മില്ലുള്ള INTERCONNECTION ഇവിടെ നമ്മൾ തിരിച്ചറിയുന്നു. പത്നിമാർ കൂടുതൽ ആയാലുള്ള ധർമ്മസങ്കടം രാമനറിഞ്ഞു. പിന്നീട്, ഒന്നായതും !
© RISHIKESH KB
No comments:
Post a Comment