വെറും പാട്ടല്ല ശാസ്ത്രീയ സംഗീതം എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത് 14 മെയ് 2015 ന് വിട പറഞ്ഞ നെടുമങ്ങാട് ശശിധരൻ മാസ്റ്റർ ആണ്. ശാരീരവും ശരീരവും ഒരുപോലെ സംരക്ഷിക്കുകയും, അർഥവും ആത്മാവും അറിഞ്ഞ് ലയഭക്തിയോടെ പാടണം എന്നും ഓരോ പഠനത്തിലും അനുഭവപ്പെടുത്തി തന്നു. പക്ഷെ അജണ്ടകൾ ഇല്ലാതെ നിസ്വാർഥനായ് ജീവിച്ചത് കൊണ്ടും, സംഗീതഞ്യൻ എന്ന ജാട ഇല്ലാത്തത് കൊണ്ടും അദ്ദേഹത്തിലെ അറിവ് പൊതുസമൂഹം കൂടുതൽ അറിഞ്ഞില്ല, വേണ്ട വിധം അംഗീകരിച്ചില്ല എന്ന് തോന്നുന്നു. പ്രണാമം ഗുരുവേ.© RISHIKESH KB
No comments:
Post a Comment