Thursday, 25 August 2016
Friday, 12 August 2016
ഫേസ് ബുക്കില് യ്യ് എന്തൊരു വെറുപ്പിക്കലാണിസ്റ്റിയ. എന്തൊക്കെ
പണ്ടാരാണ് എഴുതി പിടിപ്പിക്കുന്നത്? അണക്ക് വേറെ പണിയൊന്നുംല്ല്യെ മോനെ???
ഒരു ചങ്ങായി ഇത് ചോദിച്ചതും Facebook friend limit 5000 തികഞ്ഞതും ഏകദേശം
ഒരേ സമയത്താണ്. യാദൃശ്ചികമാണെങ്കിലും ഫേസ് ബുക്കിലെ കസർത്തു കുറക്കണമെന്നു
തീരുമാനിച്ചതും... പി കെ പാറക്കടവിന്റെ 'നേര്' എന്ന കഥ വായിച്ചതും ഇതേ സമയത്തു്. മങ്ങി ഇടുങ്ങിയ കാഴ്ചകൾ കണ്ടും കേട്ടും വേഴ്ചകൾ
മടുക്കുമ്പോൾ.... ഒരു 'ഏറുപടക്കമെങ്കിലുമാകാതെ' മുങ്ങുന്നതെങ്ങിനെ?
നേര്:
കണ്ണാടി കളവു പറയുന്നു. ഇടത് വലതാണെന്നും വലതു ഇടതാണെന്നും പറഞ്ഞു നമ്മെ കബളിപ്പിക്കുന്നു. ഇവിടെ ഇടതും വലതും മാറിപ്പോയാൽ ജീവിക്കുന്നതെന്തിന്? അതുകൊണ്ട് ഞാൻ കണ്ണാടി എറിഞ്ഞുടക്കാൻ തുനിയുന്നു. ആവുന്നില്ല. ഉടഞ്ഞ ചില്ലുകളേറ്റ് ആരുടെയെങ്കിലും മനസ്സ് മുറിഞ്ഞാലോ? അതു കൊണ്ട്, ഞാനെന്നെതന്നെ എറിഞ്ഞുടക്കുന്നു. പക്ഷെ ചുരുങ്ങിയത് ഒരു ഏറു പടക്കമെങ്കിലുമാകാതെ ഞാൻ എന്നെ തന്നെ എറിഞ്ഞുടക്കുന്നതുകൊണ്ടെന്തു ഫലം?

Tuesday, 2 August 2016
Day 10: ന്യായാന്യായം = യുക്തി !
അവ്യക്തതയാണ് രാമായണ മുഖമുദ്ര. ന്യായമെന്നതിനൊരന്യായവും അന്യായമെന്നതിനൊരു ന്യായവും !
ബാലിയുടെ പത്നിയായ താര പഞ്ചകന്യകമാരിൽ ഒരുവളും (ഹൈന്ദവ വിശ്വാസ പ്രകാരം അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ സ്ത്രീജനങ്ങൾ പഞ്ചകന്യകമാരാണന്നു പറയുന്നു), ബുദ്ധിമതിയും, സുന്ദരിയും, സുശീലയുമാണ്. പക്ഷെ ഒരിക്കൽ ബാലി മരിച്ചുവെന്ന് കരുതി രാജാവായ സഹോദരൻ സുഗ്രീവനെ വിവാഹം കഴിച്ചു. പിന്നീട് സുഗ്രീവൻ രാജ്യഭ്രഷ്ട്ടനായപ്പോൾ വീണ്ടും ബാലിയുടെ പത്നിയായി. അവസാനം ബാലിയെ രാമൻ വധിച്ചപ്പോൾ വീണ്ടും സുഗ്രീവന്റെ പത്നിയായി. രാമായണത്തിലെ സാമൂഹ്യനീതി സദാചാരം എന്നതിനൊക്കെ താരയൊരപവാദമാണ്. താര opportunistic ആണ്

കാണാതായ സീതാ ദേവിയെ സുഗ്രീവ സഖ്യത്തിലൂടെ കണ്ടുപിടിക്കാൻ
'മര്യാദാപുരുഷോത്തമനായ' രാമൻ തീരുമാനിച്ചതും opportunism ആണ്. കാരണം
സുഗ്രീവന് പ്രത്യുപകാരമായി രാമൻ ചെയ്യാമെന്നേറ്റതോ... തന്നോടൊരാപാരാധവും
ചെയ്യാത്ത ബാലിയെ കൊല്ലാമെന്ന ഉറപ്പും. പരസ്പ്പര സാദൃശ്യമുള്ള സഹോദരന്മാരെ
തിരിച്ചറിയാൻ ബുദ്ധിമുട്ടിയ രാമൻ ഒരു മുല്ലവള്ളി സുഗ്രീവന്റെ
കഴുത്തിലണിയിച്ചു മരത്തിനു പിന്നിൽ നിന്ന് അമ്പെയ്ത് ബാലിയെ ചതിയിലൂടെ കൊന്നു. മരണ സമയത്തു് രാമനോട് ക്രുദ്ധനായ ബാലിയെ തികച്ചും
അവിശ്വസനീയങ്ങളായ ന്യായങ്ങളാണ് രാമൻ (അധർമ്മമാണെന്നറിഞ്ഞിട്ടും) പറഞ്
ബോധ്യപ്പെടുത്തുന്നത്.
അവരവർക്ക് (താരക്കും, രാമാനുമടക്കം) അവരവരുടേതായ യുക്തി !

Subscribe to:
Comments (Atom)
A menu for digital diet: During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...
-
An upset girlfriend was in temper tantrums. She threw everything she saw... and the obvious target was his framed photograph. Every tim...
-
Do we have this fallacy in our thinking that an expert in one thing can be an expert in everything? Is that why we made a scientist our ...